മന്ത്രിമാരുടെ ഫെയ്‌സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ വാട്ട്‌സ് ആപ്പിലൂടെ സന്ദേശപ്രചാരണമെന്ന് സൂചന. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെയാണ് സന്ദേശം തയ്യാറാക്കിയതെന്നാണ് സൂചന. ദൃശ്യ-പത്ര മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ജനകീയ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അവഗണിക്കുകയാണെന്നുള്ള ആമുഖത്തോടെയാണ് സന്ദേശം.
മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പേജുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മന്ത്രിമാരുടെ പേജുകള്‍ക്ക് റീച്ച് വളരെ പിന്നിലാണെന്ന് സന്ദേശത്തിൽ പറയുന്നു. പേജുകള്‍ ലൈക്ക് ചെയ്യാന്‍ ബാക്കി ഉള്ളവര്‍ ലൈക്ക് ചെയ്ത് ഫോളോ ചെയ്യണം. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് നിർദേശം.
സി പി ഐ എം കേരള പേജ്, സി പി ഐ എം കേന്ദ്രകമ്മറ്റി പേജ്, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേജ്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേജ് എന്നിവ നിര്‍ബന്ധമായും ലൈക്ക് ചെയ്ത് ഫോളോ ചെയ്യണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments