ന്യൂഡല്‍ഹി : ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍. പഠാന്‍കോട്ട് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തേക്കാള്‍ വലിയ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ് മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍.
മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍ പള്ളിക്കുള്ളില്‍ വച്ച് നടത്തിയ പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങള്‍ പഠാന്‍കോട്ടിനെക്കുറിച്ചും നഗ്രോതയെക്കുറിച്ചും വീണ്ടും ഓര്‍ക്കണമെന്നുമായിരുന്നു ഫ്തി അബ്ദുള്‍ റൗഫ് അസ്ഗറിന്റെ പ്രഖ്യാപനം.
Post Your Comments