Latest NewsIndia

ദ്രുതഗതിയിലുള്ള സൈനീക നീക്കത്തിനായി പത്താൻകോട്ട് അത്യാധുനിക സംവിധാനങ്ങളോടെ എന്‍എസ്ജി താവളമൊരുക്കാൻ കേന്ദ്രം

ഇന്ത്യയെ ലക്ഷ്യമാക്കി ജയ്ഷെ-ഇ- മുഹമ്മദ് ഭീകരര്‍ ബലാക്കോട്ടില്‍ പരിശീലനം നടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പുതിയ നീക്കം .

ന്യൂഡല്‍ഹി ; പത്താന്‍ കോട്ട് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ എന്‍എസ്ജി താവളം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . നിരവധി പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു സമീപമാകും ആറാമത്തെ എന്‍ എസ് ജി താവളം ആരംഭിക്കുക . 51 എസ്‌എജി എന്ന പേരിലറിയപ്പെടുന്ന സംഘത്തിനെയാകും പത്താന്‍ കോട്ട് വിന്യസിക്കുക . 500 ഓളം കമാന്‍ഡോകളെ പത്താന്‍ കോട്ട് എത്തിക്കും . ഇന്ത്യയെ ലക്ഷ്യമാക്കി ജയ്ഷെ-ഇ- മുഹമ്മദ് ഭീകരര്‍ ബലാക്കോട്ടില്‍ പരിശീലനം നടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പുതിയ നീക്കം .

ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്‍റെ പിടിയില്‍

പാകിസ്ഥാന്‍ ഭീകരര്‍ പഞ്ചാബില്‍ ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചതും പുതിയ എന്‍ എസ് ജി താവളം ആരംഭിക്കാനുള്ള നീക്കത്തിനു വേഗം കൂട്ടി .പത്താന്‍‌കോട്ട് എന്‍ എസ് ജി താവളം ആരംഭിച്ചാല്‍ അത് പഞ്ചാബിലെ എയര്‍ ബേസുകള്‍‌, ആര്‍‌മി സ്റ്റേഷനുകള്‍‌, മറ്റ് പ്രധാന മേഖലകള്‍ എന്നിവ സുരക്ഷിതമാക്കാനും , അടിയന്തിര സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കങ്ങള്‍ സാദ്ധ്യമാക്കാനും സഹായിക്കും .

ആരോഗ്യ പദ്ധതി; കേരളത്തിലെത്തിയപ്പോഴുണ്ടായ നിരാശ നിറഞ്ഞ അനുഭവം പങ്കുവച്ച്‌ നോബേല്‍ സമ്മാന ജേതാവ്

പാക് സഹായത്തോടെ ജമ്മുകശ്മീരില്‍ കടന്നു കൂടിയ മുന്നൂറോളം ഭീകരര്‍ പഞ്ചാബില്‍ ഉണ്ടെന്നും ,അവര്‍ നാട്ടുകാരുമായി ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു . അതിനൊപ്പം സൈനിക നീക്കങ്ങളും കൂടി ശക്തമാക്കാനാണ് നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button