ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആസൂത്രണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഇത്തരത്തില്‍ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴിയാണ് രഹസ്യ സന്ദേശം കൈമാറിയിരുന്നതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പുതിയ കമാന്‍ഡറും മൗലാനാ മസൂദിന്റെ ഇളയ സഹോദരനുമായ അബ്ദുല്‍ റൗഫിന്റേതാണ് മെസേജിംഗ് ആപ്ലിക്കേഷനിലൂടെ സന്ദേശം കൈമാറാനുള്ള ആശയം.
പുല്‍വാമ ആക്രമണത്തിന് ശേഷം മറ്റ് നിരവധി ആക്രമങ്ങള്‍ ആസൂത്രണം ചെയ്യാനും ഭീകരരെ റിക്രൂട്ട് ചെയ്യാനുമെല്ലാം ഈ രീതി ഉപയോഗിച്ചു. ഇപ്പോൾ ഇന്ത്യയിലെ ഭീകരരുമായി ആശയവിനിമയം നടത്താന്‍ ടെക്‌സറ്റ്‌നൗ പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.ടെക്‌സ്റ്റ് നൗവിലൂടെ സന്ദേശമയക്കുന്നവരുടെ ഐഡന്റിറ്റി എപ്പോഴും അജ്ഞാതമായിരിക്കും.
ചന്ദ്രബാബു നായിഡു അറസ്റ്റില്‍; ആന്ധ്രയിൽ പ്രതിഷേധം ശക്തം
അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കണ്ടെത്താന്‍ കഴിയില്ല. അതിനാലാണ് ഭീകരസംഘടനകള്‍ ഇത്തരത്തിലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴി രഹസ്യ സന്ദേശം കൈമാറുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
Post Your Comments