വിവാഹത്ത ‘ദി ബിഗ് ഡേ’ എന്ന് പറയാറുണ്ട്. ഏറ്റവും ഭാഗ്യവതിയും ഭാഗ്യവാനുമായി ഒരു വ്യക്തി മാറുന്നത് മറ്റൊരാളെ വിവാഹത്തിലൂടെ സ്വന്തമായി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണെന്ന് എല്ലാ വിവാഹവിശ്വാസ സംഹിതകളും പറയുന്നു. ജന്മ നക്ഷത്രവും ജനന സമയവും വിവാഹത്തെയും വിവാഹം കഴിക്കുന്ന ആളെയും ബാധിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ ജ്യോതിഷത്തിന്റെ സഹായത്തോടെ പങ്കാളിയെയും വിവാഹ തീയതിയുമെല്ലാം കണ്ടെത്തുന്നു. എന്നാല്‍ ഇപ്പറഞ്ഞ വിശ്വാസങ്ങള്‍ അല്ലാതെ മറ്റൊരു വിശ്വാസവും ചൈനീസ് ന്യൂമറോളജിയുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. വിവാഹം കഴിക്കുന്ന തീയതിയും വിവാഹജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ഈ സംഖ്യാജ്യോതിഷം പറയുന്നത്. ശാസ്ത്രീയപരമായി യാതൊന്നും ഇതെക്കുറിച്ച് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഇവ എങ്ങയാണ് എന്നറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ രസകരമായ വിവരങ്ങള്‍ വായിക്കാം.
എങ്ങനെയാണ് തീയതിയുടെ കണക്കുകൂട്ടല്‍?
വിവാഹതീയ്യതി 13-11-2012 ആണെന്നിരിക്കട്ടെ. അങ്ങനെയാകുമ്പോള്‍ തിയതി തമ്മില്‍ കൂട്ടുമ്പോള്‍ നാലും മാസത്തിന്റെ അക്കങ്ങള്‍ കൂട്ടുമ്പോള്‍ രണ്ടും വര്‍ഷം കൂട്ടുമ്പോള്‍ അഞ്ചുമാണ് കിട്ടുക. ഈ അക്കങ്ങളെ തമ്മില്‍ കൂട്ടുമ്പോള്‍ പതിനൊന്ന് എന്ന അക്കം കിട്ടുന്നു. അവ തമ്മില്‍ കൂട്ടുമ്പോള്‍ വീണ്ടും രണ്ട്. ഈ അക്കത്തിന് നിങ്ങളുടെ വിവാഹത്തിന്റെ ഭാവി കൃത്യമായി പ്രവചിക്കാനാകുമെന്നതാണ് സംഖ്യാജ്യോതിഷം ചൂണ്ടിക്കാട്ടുന്നത്.
കിട്ടുന്ന തുകയും ഭാവിയും
ഒന്നാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
ഒന്നാണ് നിങ്ങളുടെ വിവാഹതീയ്യതിയുടെ തുകയായി കിട്ടുന്നതെങ്കില്‍ ആ ദമ്പതികള്‍ക്കിടയില്‍ ഏറെ അടുപ്പവും സ്‌നേഹവും എന്നും നിലനില്‍ക്കുമെന്നാണ് സംഖ്യാ ജ്യോതിഷം പറയുന്നത്. ഒരിക്കലും മറക്കാനാകാത്ത ഒരു പ്രണയകാലത്തിന് അവര്‍ ഉടമകളായിരിക്കും. ഏറെ പ്രണയകഥകള്‍ അവര്‍ക്ക് പങ്കുവെക്കാനുണ്ടാകും. ഇവര്‍ക്കിടയിലെ പരസ്പര ധാരണ ജീവിതകാലം മുഴുവന്‍ താളം തെറ്റാതെ നിലനില്‍ക്കാന്‍ സഹായിക്കും.
രണ്ടാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
രണ്ടാണ് കിട്ടുന്നതെങ്കില്‍ ദമ്പതികള്‍ തമ്മില്‍ രഹസ്യ സ്വഭാവമുണ്ടാകും. ദമ്പതികള്‍ക്കിടയില്‍ വൈകാരികമായ പക്വതയില്ലായ്മ പ്രകടമായിരിക്കും. ഇതെല്ലാം അവരുടെ ദാമ്പത്യ ജീവിതത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
മൂന്നാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
മൂന്നാണ് കിട്ടുന്നതെങ്കില്‍ ദമ്പതികള്‍ സാമ്പത്തിക ഭദ്രതയ്ക്ക് മുന്‍ഗണന നല്‍കുന്നവരായിരിക്കും. ഏത് കാര്യത്തിലും പണക്കൊഴുപ്പ് കാട്ടിയില്ലെങ്കില്‍ നാട്ടുകാര്‍ എന്ത് കരുതുമെന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് ഇക്കൂട്ടര്‍. ഇവര്‍ക്കിടയില്‍ ദാമ്പത്യത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നുമുണ്ടാകില്ല.
നാലാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
നാല് കിട്ടുന്നവര്‍ക്കിടയില്‍ പക്വതയോടെയുള്ള സമീപനമാകും ഉണ്ടാകുക. വിവാഹ ജീവിതത്തെപ്പറ്റിയും അതിനപ്പുറവും ഇപ്പുറവുമുള്ള ജീവിതത്തെപ്പറ്റിയും ഇക്കൂട്ടര്‍ വളരെ പ്രാധാന്യത്തോടെ സംസാരിച്ച ശേഷം മാത്രമേ വിവാഹത്തിലേക്ക് എത്തിപ്പെടുകയുള്ളൂ. മരണം വരെയും ജീവന്‍ തന്നും കൂടെ നില്‍ക്കുമെന്ന മനസ്സുള്ളവരാണ് ഇക്കൂട്ടര്‍. അക്ഷരാര്‍ഥത്തില്‍ മാതൃകാ ദമ്പതികള്‍.
അഞ്ചാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
അഞ്ച് ആണ് കിട്ടുന്നതെങ്കില്‍ ദമ്പതികള്‍ പരസ്പരം ബഹുമാനിക്കുന്നവരായിരിക്കും. ശരിയായ ആശയവിനിമയത്തിലൂടെ പരസ്പരം മനസിലാക്കിയവരും വിവാഹ ജീവിതത്തിന് വേണ്ട പ്രാധാന്യം നല്‍കുന്നവരുമാകും.
ആറാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
ആറ് ലഭിക്കുന്നവരാകട്ടെ, വിവാഹത്തെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നവരാണ് ഇക്കൂട്ടര്‍. ജീവിതത്തിലുടനീളം പ്രണയം പങ്കുവെച്ച് ജീവിക്കാന്‍ ശുക്രന്റെ പ്രത്യേക അനുഗ്രഹം കിട്ടിയിട്ടുള്ളതായി സംഖ്യാജ്യോതിഷം പറയുന്നു. ദാമ്പത്യ ജീവിതത്തില്‍ എന്നും സ്‌നേഹവും സമാധാനവും ഇവര്‍ക്ക് കൂട്ടായി ഉണ്ടാകും.
ഏഴാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
ഏഴാം സംഖ്യയാണ് ലഭിച്ചതെങ്കില്‍ ഏറെ കരുതലുണ്ടാകണം ജീവിതത്തില്‍. യുറാനസിന്റെ ദൃഷ്ടിയുള്ള ഈ ദിനത്തില്‍ വിവാഹിതരായവര്‍ക്ക് വാഹനാപകടം, പരിക്ക്, വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതാകല്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ സ്ഥിരമായി സംഭവിക്കാറുണ്ട്. ഈ ദിനത്തില്‍ വിവാഹിതരായവരുടെ ബന്ധത്തിന്റെ ദൈര്‍ഘ്യവും വളരെ ചെറുതും ദുര്‍ഘടം പിടിച്ചതുമായിരിക്കും.
എട്ടാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
എട്ടാം സംഖ്യ ലഭിക്കുന്നവര്‍ക്ക് അസാമാന്യമായ പൊരുത്തമുണ്ടാകും. ഇക്കൂട്ടര്‍ ലൈംഗികബന്ധത്തെ വിവാഹ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നു. ഇഴപിരിയാത്ത ദമ്പതികളായ ഇവര്‍ എല്ലാവരോടും വളരെ എളുപ്പത്തില്‍ സൗഹൃദത്തിലാകുന്ന പ്രകൃതക്കാരുമാണ്. എന്ത് പ്രശ്‌നങ്ങളും ഇവര്‍ പറഞ്ഞ് സമാധാനത്തോടെ പരിഹരിക്കും.
ഒന്‍പതാണ് നിങ്ങളുടെ വിവാഹ തീയതിയെങ്കില്‍
ഒന്‍പതാം നമ്പര്‍ കിട്ടുന്ന ദമ്പതികള്‍ക്ക് നെപ്റ്റിയൂണ്‍ ഗ്രഹത്തിന്റെ ദൃഷ്ടിയുള്ളതിനാല്‍ വിവാഹിതരായവര്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവരാകും. എന്നാല്‍ ഈ ദമ്പതികള്‍ ദൈവിക കണമുള്ളവരും കൂടിയാണ്. ഏത് പ്രവര്‍ത്തിയിലും അത് വെളിവാകുകയും ചെയ്യും. അത് ഇവര്‍ തിരിച്ചറിയണമെന്നില്ല.
Post Your Comments