അങ്കാറ: 2,756 ജീവനക്കാരെ പിരിച്ചുവിട്ടു. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. തുര്‍ക്കിയിലാണ് സംഭവം നടന്നത്. ജോലി നഷ്ടപ്പെട്ടവരില്‍ സൈനികര്‍, അധ്യാപകര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
നടപടി 2016ല്‍ പരാജയപ്പെട്ട പട്ടാളവിപ്ലവവുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ്. അട്ടിമറിശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയില്‍ കഴിയുന്ന ഫെത്തുള്ള ഗുലെനാണെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്.
ഇതുവരെ 50,000 പേരെ പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ഒരു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
Post Your Comments