KeralaLatest NewsNews

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഉദ്യോഗാർത്ഥിയെ തടഞ്ഞ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറിന് സസ്‌പെൻഷൻ

കോഴിക്കോട്: പുതിയ പാലത്തിൽ ട്രാഫിക് കുരുക്കുണ്ടാക്കിയെന്ന പേരിൽ ഇരുചക്രവാഹനം ഓടിച്ചിരുന്നയാളെ പിടിച്ചു നിർത്തിയത് കാരണം പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർക്കെതിരെ നടപടി. രഞ്ജിത് പ്രസാദിനെ സസ്‌പെന്റ് ചെയ്ത് വാക്കാൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Read Also: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി: ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദ്ദേശം ജില്ലയിലെ പോലീസുദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. എന്നാൽ തനിക്ക് കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന് പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാതിരുന്ന അരുൺ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷനിലുണ്ടായിരുന്ന കേസുകൾ കമ്മീഷൻ തീർപ്പാക്കി. 2022 ഒക്ടോബർ 22 ന് ഉച്ചയ്ക്കായിരുന്നു സംഭവം.

രാമനാട്ടുകരയിൽ നിന്നും മീഞ്ചന്ത സ്‌കൂളിലേയ്ക്ക് പോയ ടി കെ അരുൺ എന്ന ഇരുചക്ര വാഹന യാത്രികനെയാണ് പോലീസ് തടഞ്ഞു വച്ചത്. ട്രാഫിക് കുരുക്ക് ശ്രദ്ധയിൽപെട്ടപ്പോൾ യഥാസമയം പരീക്ഷയ്ക്ക് എത്താൻ പഴയപാലം വഴി തിരിഞ്ഞപ്പോഴാണ് അരുണിനെ പോലീസ് പിടിച്ചത്. ഗതാഗത തടസ്സമുണ്ടാക്കിയെന്നായിരുന്നു കുറ്റം. സിവിൽ പോലീസ് ഓഫീസർ ബൈക്കിന്റെ താക്കോൽ ഊരി വാങ്ങി. 1.30 ന് പരീക്ഷയ്ക്ക് എത്തണമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. 1.30 ന് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐ ഹനീഫ്, അരുണിനെ പോലീസ് വാഹനത്തിൽ സ്‌ക്കൂളിൽ എത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ബിരുദതല പരീക്ഷ എഴുതാൻ അധികൃതർ അനുവദിച്ചില്ല. സിവിൽ പോലീസ് ഓഫീസർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസും പരാതി നൽകിയിരുന്നു.

Read Also: സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് വിന്യസിക്കും: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button