LifestyleChristmas

ഇത് ഒരു ഒന്നൊന്നര മേക്കോവറായിപ്പോയി; ക്രിസ്തുമസ് വേഷത്തില്‍ ഇരുപതുകാരി

ഒരോ ക്രിസ്തുമസും വ്യത്യസ്തമാക്കാന്‍ ആളുകള്‍ ശ്രദ്ധിക്കാറുണ്ട്. വസ്ത്രങ്ങളിലും വീടുകളിലും ഒക്കെ നമ്മള്‍ മാറ്റങ്ങള്‍ കൊണ്ടുവരാറുമുണ്ട്. ക്രിസ്തുമസ് കാലത്ത് ഫാഷനിലും മേക്കപ്പിലും നിരവധി പരീക്ഷണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വേദിയാകാറുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്രിസ്തുമസ് അലങ്കാരത്തിനായി ചിലവിടുന്നത് ക്രിസ്മസ് ട്രീയിലാണ്. ട്വിറ്ററിലെ ഒരു ഉപയോക്താവ് കെല്‍സെ ഹാള്‍ എന്ന പെണ്‍കുട്ടി ഒരു വേറിട്ട പരീക്ഷണം നടത്തിയിരിക്കുകയാണ് ഇവിടെ.

ഒരു ക്രിസ്മസ് ട്രീ വേഷധാരിയായാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ശേഷിക്കുന്ന എല്ലാ സെമസ്റ്റര്‍ കാലങ്ങളിലും ഞാനി വേഷമായിരിക്കും കോളേജില്‍ പോകാന്‍ ഉപയോഗിക്കുക എന്ന തലക്കെട്ടും നല്‍കി. ധാരാളം ആളുകള്‍ പോസ്റ്റ് കാണുകയും. വേറിട്ട വേഷം ധരിച്ചെത്തിയ കെല്‍സയെ ശ്രദ്ധിക്കുകയും ഒപ്പം ഫോളോ ചെയ്യുകയും ചെയ്തുതുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button