FoodChristmasNews

പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചും ക്രിസ്മസ് കേക്ക് ഉണ്ടാക്കാം

 

കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് ആഷോഷം? വീട്ടിലിരുന്നും ഇനി കേക്കുണ്ടാക്കാം. അവന്‍ ഇല്ലെങ്കിലും ഇനി വിഷമിക്കേണ്ട. പ്രഷര്‍ക്കുകര്‍ ഉപയോഗിച്ചും ക്രിസ്മസിന് കേക്ക് ഉണ്ടാക്കാം. പ്രഷര്‍ക്കുകര്‍ കേക്കിനുളള ഒരു സിംപിള്‍ റെസിപ്പി നോക്കാം.

ആവശ്യമുളള സാധനങ്ങള്‍

3 ലിറ്റര്‍ന്റെ പ്രഷര്‍ കുക്കര്‍ എടുക്കുക. അതിന്റെ വിസിലും വാഷറും ഊരി വയ്ക്കുക. കുക്കറിന്റെ അടിയിലായി അല്‍പം ഉപ്പോ ബേക്കിംഗ് പൗഡറോ ഇടുക. അതിനുമുകളിലായി ഒരു പരന്ന പാത്രം വയ്ക്കുക. മറ്റൊരു പാത്രം കൊണ്ട് അടയ്ക്കുക. ഒട്ടകള്‍ ഉളള പാത്രം കൊണ്ട് വേണം അടയ്ക്കാന്‍. അതിന് മുകളിലാണ് കേക്കിന്റെ മാവ് ഒഴിച്ച പാത്രം വയ്‌ക്കേണ്ടത്.

കേക്കിന്റെ പാത്രം കുക്കറിന്റെ അടിഭാഗവുമായി തൊടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരം മൂടി ഇല്ലാത്തവര്‍ പരന്ന പാത്രത്തിനുമുകളില്‍ നേരിട്ടും കേക്ക് പാന്‍ വയ്ക്കാം. കേക്ക് ബേക്ക് ചെയ്യാന്‍ കുക്കറില്‍ വെളളം വയ്‌ക്കേണ്ട ആവശ്യമില്ല.

കേക്കിന്റെ പാന്‍ വയ്ക്കും മുമ്പ് കുക്കര്‍ അഞ്ച് മിനിറ്റ് ചൂടാക്കണം. ചൂടായി കിടക്കുന്ന കുക്കറിലേക്കാണ് കേക്ക് പാന്‍ വയ്‌ക്കേണ്ടത്. കേക്ക് പാന്‍ വച്ച് അഞ്ച് മിനിറ്റ് നേരം നല്ല ചൂടാക്കിയിട്ട് ഫ്െളയിം കുറച്ച് 30-35 മിനിറ്റ് നേരം വേവിക്കണം. കേക്ക് തയ്യാറായോ എന്നറിയാന്‍ പപ്പടക്കോല്‍ ഇറക്കിയാല്‍ ഒട്ടി പിടിക്കരുത്.

തൈര്- അര കപ്പ്
പഞ്ചസാര പൊടിച്ചത് – അരക്കപ്പ്
മൈദ- ഒരു കപ്പ്
വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍
വെളളം- കാല്‍ കപ്പ്
ബേക്കിംഗ് സോഡ- കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ അളവില്‍ പറഞ്ഞ പ്രകാരം തൈര് എടുക്കുക. അതിലേക്ക് ഓയില്‍ മിക്‌സ് ചെയ്ത് നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാര പൊടി മിക്‌സ് ചെയ്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് മൈദപൊടി അല്‍പ്പം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മൈദപൊടിയില്‍ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് അരിച്ചെടുക്കണം. ഇതിലേക്ക് 5-6 തുളളി വാനിലാ എസന്‍സ് ചേര്‍ത്താല്‍ നന്നായിരിക്കും.

കേക്കിന്റെ മാവ് കേക്ക് പാനിലേക്ക് ഒഴിക്കും മുമ്പും പാന്‍ അല്‍പം ഓയിലും മൈദപൊടിയും ചേര്‍ത്തുവയ്ക്കുന്നത് നന്നാവും. ഏത് കേക്കും ഇത്തരത്തില്‍ ഉണ്ടാക്കിയെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button