Latest NewsNewsInternational

ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍

ലണ്ടന്‍: ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍. പുതിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ചൊവ്വോപരിതലം ഈ ജലം വലിച്ചെടുത്ത് പാറകളില്‍ സൂക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ്.

പഠനങ്ങളിലൂടെ നേരത്തെ തന്നെ ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലം ഇന്ന് തരിശായതും ഉറഞ്ഞതും വിജനവുമാണെങ്കിലും ഒരിക്കല്‍ ജലസമ്പന്നമായിരുന്നു എന്ന് കണ്ടെത്തിയിരുന്നതാണ്. എന്നാല്‍, പിന്നീട് ഈ ജലത്തിന് എന്ത് സംഭവിച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയായിരുന്നു. ഈ ജലം ചൊവ്വയുടെ കാന്തികമണ്ഡലങ്ങളുടെ ഘര്‍ഷണഫലമായി നഷ്ടപ്പെട്ടിരിക്കാമെന്ന അനുമാനമാണ് ഇതുവരെയുണ്ടായിരുന്നത്.

ജലം അതിതീവ്രമായ സൗരകാറ്റ് മൂലം ബഹിരാകാശത്തേക്ക് നീരാവിയായി മാറിയിരിക്കാമെന്നും അതല്ല ബാഹ്യോപരിതലത്തിനു താഴെ മഞ്ഞുകട്ടകളായി സംഭരിക്കപ്പെട്ടിരിക്കാമെന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍, ഇവയെ സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല.

പുതിയ കണ്ടെത്തല്‍ ധാതുക്കളെക്കുറിച്ചുള്ള പഠനം ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലില്‍ മുന്നോട്ട് നീങ്ങിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രഗവേഷകരാണ് താരതമ്യപഠനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ തെളിവുകള്‍ ശേഖരിച്ചത് ഭൂമിയുടെ അന്തര്‍ഭാഗത്തെ ശിലാഫലകങ്ങളുടെ ഘടനയുമായി ചൊവ്വാന്തര്‍ ഭാഗത്തെ ശിലാഫലകങ്ങളെ താരതമ്യപഠനം നടത്തിയാണ് . ഘര്‍ഷണഫലമായി എത്രത്തോളം ജലം നഷ്ടപ്പെട്ടിരിക്കാമെന്നാണ് ഗവേഷകര്‍ നിരീക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button