Latest NewsIndiaNews

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും പാകിസ്ഥാനിലേക്ക്

ന്യൂഡൽഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാകിസ്ഥാൻ പിടികൂടിയ മുന്‍ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക് പോകും. പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറും ഇവരെ അനുഗമിക്കും. മാനുഷിക പരിഗണനയുടെ പേരിലാണ് കുൽഭൂഷണെ സന്ദർശിക്കാൻ അനുമതി നല്‍കിയതെന്ന് നേരത്തെ തന്നെ പാക് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത്.ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. അതേസമയം കച്ചവട ആവശ്യത്തിനായി ഇറാനിലെത്തിയ കുല്‍ഭൂഷണെ പാകിസ്താന്‍ വ്യാജകേസ് ചമച്ച്‌ പിടികൂടുകയായിരുന്നുവെന്ന് ഇന്ത്യയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button