കൊച്ചി•വിജയകരമായി പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജിന്റെ വിമാനം എന്ന സിനിമ ക്രിസ്മസ് ദിനത്തില്‍ സൗജന്യമായി കാണാം. ക്രിസ്മസ് ദിവസം വിമാനം പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ & മാറ്റിനി ഷോകൾ സൗജന്യമായിരിക്കും. കൂടാതെ തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് & സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും ( അത് എത്ര ചെറുതോ വലുതോ ആയാലും) സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നായകന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സംസാരശേഷിയും കേള്‍വിശക്തിയുമില്ലാതെയിരുന്നിട്ടും 14 ലക്ഷത്തോളം രൂപ മുടക്കി സ്വന്തമായി ചെറുവിമാനം ഉണ്ടാക്കി പറത്തിയ സജി തോമസ് എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് വിമാനം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് എം.നായരാണ്.
Post Your Comments