Latest NewsNewsTechnology

ഇന്‍സ്റ്റാഗ്രാമില്‍ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ വരുന്നു

മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോകളും ഇടം. സുഹൃത്തുക്കള്‍ക്ക് ലൈവ് വിഡീയോകള്‍ നേരിട്ട് അയച്ചുകൊടുക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം പുതുയ ഫീച്ചര്‍ ഒരുക്കുന്നത് ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ്ങ് സംവിധാനമായ ഡയറക്‌ട് വഴി ലൈവ് വീഡിയോകളും അയക്കാന്‍ കഴിയുന്ന തരത്തിലാണ്. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിന്റെ 26-ാം പതിപ്പില്‍ ഐഓഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാവും.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ലൈവ് വീഡിയോയും മറ്റുള്ളവരുടെ ലൈവ് വീഡിയോയും ഇതുവഴി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാം. എന്നാല്‍ സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉള്ള ഉപയോക്താക്കളുടെ ലൈവ് വീഡിയോ അവരുടെ ഫോളോവേഴ്സിന് മാത്രമേ കാണാന്‍ സാധിക്കുള്ളൂ.

ലൈവ് വീഡിയോ എടുക്കുന്ന സമയത്ത് വിന്‍ഡോയ്ക്ക് താഴെയായി ‘ഡയറക്റ്റ്’ ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് ലൈവ് വീഡിയോ അയക്കാം. നിങ്ങള്‍ അയച്ചുകൊടുത്ത ലൈവ് വീഡിയോ അവസാനിച്ചുകഴിഞ്ഞാല്‍ വീഡിയോ അവസാനിച്ചതായുള്ള സന്ദേശവും നിങ്ങളുടെ സുഹൃത്തിന് കാണാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button