Latest NewsKeralaNews

ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു : രശ്മി ആര്‍ നായർ,രാഹുല്‍ പശുപാലൻ എന്നിവരുൾപ്പെടെ 13 പ്രതികള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള പെണ്‍വാണിഭങ്ങൾക്കെതിരേ നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രശ്മി ആര്‍ നായർ,രാഹുല്‍ പശുപാലൻ എന്നിവരുൾപ്പെടെ 13 പ്രതികള്‍ക്കെതിരെയാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Also read : ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച്‌ എട്ട് പേര്‍ മരിച്ചു; നൂറിലേറെ പേർ ഗുരുതരാവസ്ഥയിൽ

പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നും,ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. 2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും നെടുമ്പാശ്ശേരിയില്‍ അറസ്റിലായത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി അന്വേഷണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button