
ന്യൂ ഡൽഹി ; നിരത്ത് കീഴടക്കാൻ ഹീറോയുടെ മൂന്ന് ബൈക്കുകൾ അവതരിച്ചു. പരിഷ്‌കരിച്ച 125 സിസി സൂപ്പർ സ്പ്ലെൻഡർ, 110 സിസി പാഷൻ പ്രോ, 110 സിസി പാഷൻ എക്സ് പ്രോ എന്നിവയാണ് കമ്പനി പുറത്തിറക്കിയത്.
മികവാര്‍ന്ന പ്രകടനവും സ്ഥിരതയും വാഗ്ദാനം ചെയുന്ന സൂപ്പര്‍ സ്പ്ലെന്‍ഡറിലെ 125 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിന്‍ 11.2 ബിഎച്ച്പി കരുത്തും 11ടോര്‍ക്കും നല്‍കി വാഹനത്തെ കരുത്തനാക്കുന്നു. 94 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗത.
110 സിസി TOD എഞ്ചിനിലാണ് പാഷന്‍ പ്രോയും,പാഷന്‍ എക്സ്പ്രോയും അവതരിച്ചിരിക്കുന്നത്. സ്റ്റൈല്‍, ടെക്നോളജി, പെര്‍ഫോര്‍മന്‍സ് എന്നിവ ഇരു ബൈക്കുകളിലും കാണാം. 9.27 ബിഎച്ച്പി കരുത്തും 9 ടോർക്കും ഉത്പാദിപ്പിക്കുന്ന 12 ശതമാനം അധിക കരുത്തും ടോർക്കും നൽകി വാഹനത്തെ കരുത്തനാക്കുന്നു.
i3S സാങ്കേതികത,അഗ്രസീവ് ഫ്യൂവല്‍ ടാങ്ക്, സ്പോര്‍ടി റിയര്‍ കൗള്‍, ഡ്യൂവല്‍ടോണ്‍ മിററുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബ് എന്നിവ ബൈക്കിന്റെ പ്രത്യേകതകൾ. അഞ്ച് പ്രീമിയം ഡ്യൂവല്‍ ടോണ്‍ കളര്‍ സ്കീമുകളില്‍ ഹീറോ പാഷന്‍ എക്സ്പ്രോ ലഭിക്കും. 2018 ജനുവരിയോടെ ഘട്ടം ഘട്ടമായി ഈ മൂന്ന് ബൈക്കുകളും വിപണിയിലെത്തും.
Post Your Comments