Bikes & ScootersLatest NewsNewsAutomobile

അവശേഷിക്കുന്ന ബിഎസ് 4 മോഡലുകള്‍, ഓണ്‍ലൈനിലൂടെ വൻ വിലക്കിഴിവിൽ വിറ്റഴിക്കാനൊരുങ്ങി ഹീറോ മോട്ടോർകോർപ്

അവശേഷിക്കുന്ന ബിഎസ് 4 മോഡലുകള്‍. ഓണ്‍ലൈനിലൂടെ വൻ വിലക്കിഴിവിൽ വിറ്റഴിക്കാൻ ഇന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മാര്‍ച്ച് 31 വരെ മാത്രമേ ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്കിയിരുന്നൊള്ളു. എന്നാൽ കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ കെട്ടിക്കിടക്കുന്ന ബിഎസ് 4 സ്‌റ്റോക്കില്‍ നിന്നും 10% വാഹനങ്ങള്‍ ഡൽഹി , രാജ്യതലസ്ഥാന മേഖല(എന്‍ സി ആര്‍)യിലൊഴികെ വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരമാവധി പഴയ മോഡല്‍ വാഹനങ്ങള്‍ വിറ്റ് ഒഴിവാക്കാനാണ് ഹീറോ തീരുമാനിച്ചിരിക്കുന്നത്.

Also read : 50 കോടി ഇന്ത്യക്കാര്‍ മരിക്കാന്‍ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയച്ചത് ഈ ഒരു കാരണം കൊണ്ട് : മരണത്തിലേയ്ക്ക് കൊണ്ടുപോകുന്നത് ഹിന്ദുക്കളെ : വര്‍ഗീയ പ്രസ്താവനയുമായി മൗലാന അബ്ബാസ് സിദ്ദിഖി

ലോക്ക്ഡൗണ്‍ കാരണം ഷോറൂമുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാവും കമ്പനി ഈ ആദായ വിൽപ്പന നടത്തുക. ബൈക്കുകള്‍ക്ക് 10,000 രൂപ വരെയും സമാന സ്‌കൂട്ടറുകള്‍ക്ക് 15,000 രൂപ വരെയും കമ്പനി ഇളവ് നൽകിയേക്കും. ബി എസ് നാല് നിലവാരമുള്ള ഒന്നര ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലായി അവശേഷിക്കുന്നുണ്ടെന്നാണ് ഹീറോ മോട്ടോ കോര്‍പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 600 കോടി രൂപ മൂല്യം കണക്കാക്കുന്ന ഈ സ്‌റ്റോക്കില്‍ നിന്നു സുപ്രീം കോടതി വിധി പ്രകാരം 10% വാഹനങ്ങള്‍ മാത്രമായിരിക്കും വിൽക്കുക. ബാക്കിയുള്ളവ ലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടില്ലാത്ത വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യാനും സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിനായി വിനിയോഗിക്കാനുമാണു ഹീറോ ലക്ഷ്യമിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button