Latest NewsIndiaNewsBusiness

ഇലക്ട്രിക് വാഹന വിപണിയിൽ ആഗോള തലത്തിലെ സാന്നിധ്യമാകാനൊരുങ്ങി ഹീറോ മോട്ടോകോർപ്

ഹീറോ മോട്ടോകോർപിന്റെ വാഹനങ്ങൾ പ്രധാനമായും വിഡ എന്ന ബ്രാൻഡിലാണ് പുറത്തിറക്കുന്നത്

ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്. ആഗോള തലത്തിലെ സാന്നിധ്യമായി മാറാനാണ് ഹീറോ മോട്ടോകോർപ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിതരണ ശൃംഖലയിൽ രണ്ടു തവണ തടസങ്ങൾ നേരിട്ടതിനാൽ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത് നീട്ടി വെച്ചിരുന്നു. എന്നാൽ, ഇത്തവണ ഉത്സവ സീസണിൽ തന്നെ കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കും. ഹീറോ മോട്ടോകോർപിന്റെ വാഹനങ്ങൾ പ്രധാനമായും വിഡ എന്ന ബ്രാൻഡിലാണ് പുറത്തിറക്കുന്നത്.

ആഗോള വിപണിയിൽ ഇലക്ട്രിക് വിഭാഗത്തിൽ നിന്നുൾപ്പെടെ ഏകദേശം 15 ശതമാനത്തോളം വിൽപ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 4,944,150 യൂണിറ്റ് വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുകയും 4,643,526 യൂണിറ്റുകൾ ഇന്ത്യയിൽ വിൽക്കുകയും ചെയ്തിട്ടുണ്ട്.

Also Read: പാശ്ചാത്യ രാജ്യങ്ങളിലെ വിപണികളിൽ വികസന സാധ്യത കുറയുന്നു, ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി ടെക് കമ്പനികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button