മുംബൈ : ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ എഡിഷന്‍ ‘ദ ഗ്ലാമര്‍ ബ്ലേസ്’ പുറത്തിറക്കി. ഗ്ളാമറിന്റെ പുതിയ എഡിഷൻ പെര്‍ഫോമന്‍സ്, കംഫര്‍ട്, സ്റ്റൈല്‍ എന്നിവയില്‍ മികച്ച് നില്‍ക്കുന്നതിനൊപ്പം പുതിയ മാറ്റ് വെര്‍നിയര്‍ ഗ്രേ നിറത്തിലും ലഭ്യമാകും. 125 സിസി മോട്ടോര്‍ സൈക്കിള്‍ കാറ്റഗറിയില്‍ പുതിയ ഫീച്ചറും നല്‍കുന്നുണ്ട്. ഹാന്‍ഡില്‍ ബാറില്‍ യുഎസ്ബി ചാര്‍ജര്‍ സൗകര്യം ലഭ്യമാക്കുകയാണ് ചെയ്തിരിക്കുന്നത്. 72,200 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
Read Also : സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
125സിസി ബിഎസ്6 എഞ്ചിന്‍, എക്‌സ് സെന്‍സ് പ്രോഗ്രാം ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍, പവര്‍ ഔട്ട് പുട്ട് 10.7ബിഎച്ച്‌പി@7500ആര്‍എംപി, ടോര്‍ക്ക് 10.6എന്‍എം @6000ആര്‍പിഎം , ഹീറോയുടെ വിപ്ലകരമായ ഫീച്ചര്‍ ഐത്രീഎസ് ( ഇഡില്‍ സ്റ്റാര്‍ട് സ്റ്റോപ് സിസ്റ്റം), ഓട്ടോ സെയില്‍ ടെക്‌നോളജി, എന്നീ സവിശേഷതകള്‍ക്കൊപ്പം ഗ്ലാമര്‍ ബ്ലേസ് അതിന്റെ ബ്രാന്റ് പെര്‍ഫോമന്‍സും ഉറപ്പ് നല്‍ക്കുന്നു.
ഹാന്റിലില്‍ യുഎസ്ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, 240എംഎം ഫ്രന്റ് ഡിസ്‌ക് ബ്രേക്ക്, 180എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ മികച്ച യാത്രാ അനുഭവവും റോഡ് പ്രസന്‍സും നല്‍കുന്നതാണ്. സ്റ്റൈലിഷായ യുവത്വത്തിനെ തൃപ്തിപ്പെടുത്തും വിധം മാറ്റ് വെര്‍നിയര്‍ ഗ്രേ നിറവും ഫങ്ക് ലൈം യെല്ലോ ഗ്രാഫിക്‌സുമായും ഗ്ലാമര്‍ ബ്ലേസ് സ്റ്റൈലിഷായിട്ടുണ്ട്.
സ്റ്റൈലിന്റെയും പെര്‍ഫോമന്‍സിന്റെയും പ്രതിരൂപമായ ഗ്ലാമര്‍ രാജ്യത്ത് ഏറെ ജനകീയമായ ബ്രാന്റാണെന്നും. അടുത്ത കാലത്ത് പുതിയതായി വന്ന ഗ്ലാമറിനോടുള്ള പ്രതികരണവും ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നും ഹീറോ മോട്ടോ കോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍സെയില്‍സ് തലവന്‍ നവീന്‍ ചൗഹാന്‍ വ്യക്തമാക്കി. ഇപ്പോഴാകട്ടെ ബ്ലേസ് എഡിഷന്‍ വഴി ഗ്ലാമര്‍ ബ്രാന്റ് രാജ്യത്തിന്റെ യുവത്വത്തിനൊപ്പം മുന്നോട്ട് പോകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments