മുംബൈ: കോവിഡ് രണ്ടാം തരംഗം മൂലം രാജ്യം ലോക്ക് ഡൗണില്‍ ആയിട്ടും പ്രമുഖ വാഹന കമ്പനിയായ ഹീറോയ്ക്ക് വന്‍ കുതിപ്പ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കോവിഡിനെ തുടര്‍ന്ന് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ച മെയ് മാസത്തില്‍ 1,83,044 ഇരുചക്രവാഹനങ്ങളാണ് കമ്പനി നിരത്തിലിറക്കിയത്.
Read Also : കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: പരിഭ്രാന്തിയിലായി പ്രദേശവാസികൾ
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഈവര്‍ഷം രേഖപ്പെടുത്തിയത്. 2020 മെയ് മാസത്തില്‍ 112,682 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈവര്‍ഷം അത് 1,83,044 ആയി ഉയരുകയും. എന്നാല്‍ ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വലിയ ഇടിവ് തന്നെയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 50.83 ശതമാനം ഇടിവാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 372,285 യൂണിറ്റുകളാണ് ഏപ്രില്‍ മാസത്തില്‍ മാത്രം കമ്പനി വിറ്റഴിച്ചിരിക്കുന്നത്.
Post Your Comments