Bikes & ScootersLatest NewsNewsAutomobile

മാസ്‌ട്രോ എഡ്ജ് 125 സ്കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ഹീറോ

മാസ്‌ട്രോ എഡ്ജ് 125 സ്കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോർകോർപ്. സ്റ്റെല്‍ത്ത് എഡീഷന്‍ എന്ന മോഡലാണ് ഇപ്പോൾ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള സ്‌കൂട്ടറിന്റെ ബോഡി പാനലുകള്‍, മാറ്റ് ഗ്രേ നിറത്തിലുള്ള സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, . ഫ്രണ്ട് ആപ്രോണില്‍ ‘സ്റ്റെല്‍ത്ത്’ ബാഡ്ജുകൾ . പിന്‍ പാനലുകളില്‍ സ്‌കൂട്ടറിന്റെ ബോള്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രാൻഡിംഗ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

MAESTRO 125 EDGE STEALTH BLACK

ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ ടെക്‌സ്ചര്‍ഡ് സീറ്റ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, അണ്ടര്‍ സീറ്റ് യുഎസ്ബി ചാര്‍ജര്‍, ബൂട്ട് ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഈ പതിപ്പിന്റെ മറ്റ് സവിശേഷതകൾ. 72,950 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

Also read : കുറഞ്ഞ വിലയിൽ ഗ്ലാമറിന്റെ തകർപ്പൻ എഡിഷനുമായി ഹീറോ എത്തി

നിലവിൽ രണ്ട് വകഭേദങ്ങളിലാണ് ഹീറോ മാസ്‌ട്രോ എഡ്ജ് ലഭ്യമാണ്. പ്രാരംഭ പതിപ്പിന് 69,250 രൂപയും ഉയര്‍ന്ന പതിപ്പിന് 71,950 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ ഗ്രാഫിക്‌സിനൊപ്പം മിഡ്‌നൈറ്റ് ബ്ലൂ, സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, പേള്‍ ഫേഡ്‌ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്‌നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button