
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇന്ന് നടക്കും. രാഹുലിന് ഗംഭീരമായ സ്വീകരണമൊരുക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മുന്നേറ്റമുള്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്ച്ചയ്യാനാണ് സാധ്യത. അതേസമയം 2ജി സ്പെക്ട്രം വിധി വന്നതിന്റെ അടുത്ത ദിവസം തന്നെയാണ് യോഗം എന്ന പ്രത്യേകതയും ഇന്ന് നടക്കുന്ന യോഗത്തിനുണ്ട്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പ്രതിരോധിക്കാന്‍ പ്രമേയം പാസ്സാക്കുമെന്നും വാര്‍ത്തകളുണ്ട്.
Post Your Comments