ആലപ്പുഴ : പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേയ്ക്ക് തള്ളുന്ന മക്കള്‍ക്ക് ഈ സംഭവം ഒരു അപവാദമാണ്. സിനിമയിലും മറ്റും യാദൃശ്ചികത എന്നത് കണ്ടിട്ടുണ്ടെങ്കിലും നേര്‍ജീവിതത്തില്‍ അത്തൊരുമൊരു യാദൃശ്ചികത തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും നല്‍കിയത് രണ്ടു വര്‍ഷം മുമ്പ് കാണാതായ സ്വന്തം അമ്മയെ. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയുടെ മനോരമ ന്യൂസ് റിപ്പോര്‍ട്ടിലാണ് കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) യുടെ മുഖം മകന്‍ ബാഹുലേയന്‍ വീട്ടിലിരുന്നു കണ്ടത്.
ബാഹുലേയന്റെ ആ ഒരൊറ്റ ചാനല്‍ നോട്ടം തിരികെ നല്‍കിയത് സ്വന്തം അമ്മയെയാണ്. ഉടന്‍ തന്നെ ചാനലുമായി ബന്ധപ്പെട്ട് സ്നേഹഭവനിലെത്തി ശാന്തമ്മയെ വീണ്ടെടുത്തു.
ശാന്തമ്മയുടെ കഥയിങ്ങനെ
ഭര്‍ത്താവിനും ഇളയ മകനുമൊപ്പം കുടുംബ വീട്ടില്‍ താമസിക്കുമ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ദാമോദരന്‍ നായര്‍ മരിച്ചത്. ഇതോടെ മാനസികമായി തകര്‍ന്ന ശാന്തമ്മ മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്രതിരിച്ചതാണ്. എന്നാല്‍, ഓര്‍മക്കുറവ് വിനയായി. ഇറങ്ങേണ്ട സ്ഥലം മാറിയിറങ്ങിയപ്പോള്‍ എല്ലാം താറുമാറായി. വീട്ടിലേക്കുള്ള വഴിയും മറന്നു. കുറച്ചു ദിവസം ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങുകയും പിന്നീട് അറുനീറ്റി മംഗലത്തുള്ള ദയഭവനിലും നാലു മാസം മുമ്പ് സ്നേഹ ഭവനിലും എത്തുകയായിരുന്നു.
ഇതിനിടയില്‍ അമ്മയെ തപ്പി മക്കള്‍ ചെന്നത്താത്ത സ്ഥലങ്ങളില്ല. പഴനിയടക്കം കേരളത്തിന് പുറത്തുള്ളതും അകത്തുള്ളതുമായി ക്ഷേത്രങ്ങളില്‍ അന്വേഷിച്ചെങ്കിലും ശാന്തമ്മയെ കണ്ടെത്താനായില്ല.
രണ്ടുവര്‍ഷം മക്കള്‍ ശാന്തമ്മയെ തിരയാത്ത സ്ഥലമില്ല. കേരളത്തിലും പുറത്തുമുള്ള അനവധി ക്ഷേത്രങ്ങളിലും പഴനിയിലും മൂകാംബികയിലും അന്വേഷിച്ചു. പന്മന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അതിനിടയിലാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത ചാനല്‍ സംപ്രേഷണം ചെയ്യുന്നത്. ഇതോടെ, മക്കളുടെ അമ്മയെതേടലുകള്‍ക്ക് ശുഭാന്ത്യമായി.
Post Your Comments