KottayamNattuvarthaLatest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

പായിപ്പാട് മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ഷെബിൻ മുഹമ്മദ്(35) ആണ് അറസ്റ്റിലായത്

തിരുവല്ല: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പായിപ്പാട് മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ഷെബിൻ മുഹമ്മദ്(35) ആണ് അറസ്റ്റിലായത്. തിരുവല്ല പൊലീസാണ് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്നുമുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി ഒളിവില്‍ പോയത്.

Read Also : വിവോ വി28 5ജി ഈ മാസം വിപണിയിലെത്തിയേക്കും, പ്രധാന ഫീച്ചറുകൾ അറിയാം

2021-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായിരുന്ന യുവതി തിരുവല്ലയിലെ പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യവേയാണ് ഷെബിനുമായി അടുത്തത്. തുടര്‍ന്ന്, വിവാഹ വാഗ്ദാനം നല്‍കിയ ഷെബിൻ പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയില്‍ നിന്നും ഏഴര പവൻ വരുന്ന സ്വര്‍ണാഭരണങ്ങളും 75,000 രൂപയും പ്രതി തട്ടിയെടുത്തിരുന്നുമാണ് പരാതി.

വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവതി തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ഭയന്ന് മുങ്ങിയ പ്രതി ബാംഗ്ലൂരില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ രണ്ടു വര്‍ഷത്തോളം ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ നാളെ തിരുവല്ല കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button