ഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇടതുപക്ഷ തീവ്രവാദം രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നക്‌സൽ ബാധിത പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ അക്രമസംഭവങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് 2022ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡബ്ല്യുഇ ബാധിത സംസ്ഥാനങ്ങളിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
‘നക്സലിസം മനുഷ്യരാശിക്ക് ഒരു ശാപമാണ്, അതിനെ അതിന്റെ എല്ലാ രൂപത്തിലും പിഴുതെറിയാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇടതുപക്ഷ തീവ്രവാദം രാജ്യത്ത് നിന്ന് പൂർണ്ണമായും ഇല്ലാതാക്കും,’ അമിത് ഷാ പറഞ്ഞു. അതേസമയം നക്‌സൽ ബാധിത സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങൾ 2010-നെ അപേക്ഷിച്ച് 2022-ൽ 77 ശതമാനം കുറഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments