മഞ്ചേരി: 2.08 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരീക്കോട് വെള്ളേരി മുണ്ടൂഴി പെരുമുണ്ടയില്‍ സുരേഷ് കുമാറി(51)നെയാണ് മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി എം.പി. ജയരാജ് ആണ് ശിക്ഷ വിധിച്ചത്.
Read Also : ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും! ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ്
പിഴയടക്കാത്തപക്ഷം രണ്ട് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2022 നവംബര്‍ 22-ന് അരീക്കോട് മുണ്ടൂഴിയില്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഇയാളെ കഞ്ചാവ് സഹിതം പിടികൂടിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
Post Your Comments