Latest NewsNewsInternational

തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന യുവാവിന് മാപ്പ് നൽകി ഒരമ്മ; കാരണം ഞെട്ടിപ്പിക്കുന്നത്

നാല് വയസ്സ് മാത്രം പ്രായമുള്ള മകളെ അതി ദാരുണമായി കൊന്ന വ്യക്തിക്ക് മാപ്പ് നൽകി ഒരമ്മ. തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന വ്യക്തിയോടാണ് ചാരിറ്റി എന്ന അമ്മ ക്ഷമിച്ചിരിക്കുന്നത്. മിക്ക ദിവസങ്ങളിലും ഇയാളെ ജയിലിൽ പോയി ഈ അമ്മ സന്ദർശിക്കാറുമുണ്ട്. കാരണമെന്തെന്നാൽ പ്രതിയായ പാരീസ് ലീ, ചാരിറ്റിയുടെ തന്നെ മകനാണ്. സ്വന്തം സഹോദരിയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്.

2007 ലാണ് സംഭവം നടന്നത്. അന്ന് 13 വയസ് മാത്രം പ്രായമുള്ള പാരീസ് ലീ മയക്കുമരുന്നിന് അടിമയായിരുന്നു. അമ്മ പുറത്ത് പോയിരിക്കുന്ന സമയം, കുഞ്ഞനുജത്തിക്ക് കൂട്ടിരിക്കാം എന്ന് സമ്മതിച്ചത് ലീ തന്നെയായിരുന്നു. സൈക്കോപാത്ത് ആയി നിയമം വിധിയെഴുതിയ ലീ, ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ യാതൊരു പ്രകോപനവും കൂടാതെ ഉപദ്രവിക്കുകയായിരുന്നു.ഇപ്പോള്‍ 24 വയസ്സാണ് ലീയുടെ പ്രായം.

ലീയെക്കൂടാതെ നാല് വയസുകാരിയായ ഒരു മകള്‍ കൂടിയുണ്ട് ചാരിറ്റിക്ക്. മാനസിക നില തെറ്റിയാണ് മകന്‍ കൊലപാതകം ചെയ്തതെന്നും അതിനാല്‍ അവന്റെ തെറ്റ് താന്‍ ക്ഷമിക്കുന്നുവെന്നുമാണ് ഈ അമ്മ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button