
കല്ല്യാണം കഴിച്ചവരക്കെ തമാശക്കെങ്കിലും പറയാറുണ്ട് കല്ല്യാണമൊന്നും കഴിക്കല്ലേ എന്തിനാ വെറുതെ കുരുക്കില്‍ ചെന്ന് ചാടുന്നതെന്ന്. എന്നാല്‍ അതൊന്നും ഇനി ശ്രദ്ധിക്കേണ്ട. കാരണം കല്ല്യാണം കഴിക്കാത്തവരെ തേടി ഈ അസുഖം പിന്നാലെയുണ്ട്. വിവാഹത്തിന് മരണത്തെ വരെ തടഞ്ഞു നിര്‍ത്താനാവുമെന്നാണ് പുതിയ ഗവേഷണത്തില്‍ പറയുന്നത്. ഹൃദ്രോഗികളായ അവിവാഹിതര്‍ ഹൃദയസ്തംഭനം വന്ന് മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
വിവാഹിതരായ ഹൃദ്രോഗികളെ അപേക്ഷിച്ച് അവിവാഹിതര്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വിവാഹത്തിലൂടെ ലഭിക്കുന്ന പിന്തുണയും പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന മറ്റ് സഹായങ്ങളും ഹൃദ്രോഗികളായവരില്‍ വലിയ മാറ്റമുണ്ടാക്കും.
വിവാഹം കഴിച്ചവരേക്കാള്‍ വിവാഹിതര്‍ ഏതെങ്കിലും കാരണം കൊണ്ട് മരിക്കാനുള്ള സാധ്യത 24 ശതമാനം കൂടുതലാണ്. അതുകൂടാതെ കാര്‍ഡിയോവാസ്‌കുലര്‍ രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത 45 ശതമാനവും കൂടുതലാണ്. ഒരിക്കലും വിവാഹം കഴിക്കാത്തവരില്‍ ഹൃദയാഘാതം വരാന്‍ 40 ശതമാനത്തില്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments