എല്‍പിജി ഗ്യാസ് സ്റ്റൗ, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റൗ തുടങ്ങിയവ നിലവിൽ ഉണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിറകുകള്‍ കത്തിച്ചു കൊണ്ടുള്ള അടുപ്പുകൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം അടുപ്പുകൾ നിരന്തരം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രേശ്നങ്ങൾ ആണെന്ന് റിപ്പോർട്ട്. ശ്വാസകോശ അര്‍ബുദം മുതല്‍ ക്ഷയ രോഗത്തിന് വരെ വിറക് അടുപ്പുകൾ ദിവസവും ഉപയോഗിക്കുന്നവർക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
READ ALSO: ബന്ധങ്ങൾ വിഷലിപ്തമാകുന്നത് എങ്ങനെ ഒഴിവാക്കാം: വിശദമായി മനസിലാക്കാം
രാജ്യത്ത് 77 ശതമാനം പേരും ഫോസില്‍ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് നാഷണല്‍ സാംപിള്‍ സര്‍വേ പറയുന്നു. നമ്മുടെ നാട്ടിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുന്നത് 90 ശതമാനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കപ്പെടുന്നു. വിറക് കത്തിക്കുന്നതിലൂടെ സൂക്ഷ്മ മലിന്യങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ മോണോക്സൈഡ്, അസ്ഥിരമായ ജൈവ സംയുക്തങ്ങള്‍, നൈട്രജൻ ഓക്സൈഡ് ബെൻസീൻ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയവയും പുറത്തേക്ക് വരുന്നു. ഇവ അര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
Post Your Comments