ധാക്ക : റോഹിങ്ക്യന്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിക്കുകയും, ഗുഡാലോചന നടത്തുകയും ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് മന്ത്രി ഒബൈദല്‍ ക്വാഡര്‍.ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിന്റെ കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും , നമ്മുടെ രാജ്യത്ത് എന്തെങ്കിലും നല്ല കാര്യം നടത്താന്‍ അവര്‍ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ഗതാഗത മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനിലെ ഐഎസ്‌ഐ തീവ്രവാദ ഗ്രൂപ്പ് റോഹിങ്ക്യന്‍ ഭീകരവാദികളുമായി നടത്തിയ ഗുഡാലോചനകളെക്കുറിച്ചും , ഇടപാടുകളെക്കുറിച്ചും വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.ആഗസ്റ്റ് മുതല്‍ റാഖൈനില്‍ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പുറത്താക്കിയിരുന്നെങ്കിലും ഇപ്പോൾ തിരികെ സ്വീകരിക്കുകയാണ് മ്യാൻമർ.
അറഖാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (ARSA) റോഹിങ്ക്യ ജനതയുടെ ഭീകര ഗ്രൂപ്പാണ്. ഇവരുമായി പാകിസ്ഥാൻ ഭീകര ഗ്രൂപ് നിരന്തരം ബന്ധപ്പെടാറുണ്ടെന്നും മന്ത്രി പറയുന്നു.അതിക്രമങ്ങളെ സര്‍ക്കാര്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും , സമാധാനവും, സുരക്ഷിതവുമായ ജീവതവുമാണ് നമ്മുടെ ആവശ്യം.അതിനാല്‍ തീവ്രവാദവും, കലാപവും ഒഴിവാക്കണമെന്നും ഇതിനെല്ലാം എതിരെ പ്രതിരോധം ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെട്ടെന്നും മന്ത്രി സൂചിപ്പിച്ചു.
Post Your Comments