കാസര്‍ഗോഡ്: നിയമം എന്നത് ഏറ്റവും സാധാരണക്കാരനായ വ്യക്തിക്കും പ്രാപ്യമാകേണ്ടതും ബാധകമാകേണ്ടതുമായ കാര്യമാണെന്നും മാധ്യമധര്‍മ്മവും അപ്രകാരം തന്നെയാണെന്നും ഹൈക്കോടതി മുന്‍ജഡ്ജിയും രണ്ടാം ദേശീയജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ അംഗവുമായ ജസ്റ്റിസ് ആര്‍.ബസന്ത് പ്രസ്താവിച്ചു.
കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശങ്ങള്‍ പ്രചരിപ്പിക്കാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ട്. അത് തടയാനാകില്ല. കോടതികളില്‍ എന്തു നടക്കുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അത് ജനങ്ങളെ അറിയിക്കാനുള്ള ധാര്‍മ്മിക സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുമുണ്ട്. കോടതികളില്‍ മാധ്യമങ്ങളെ തടയാന്‍ ആര്‍ക്കും അവകാശമില്ല. മാധ്യമങ്ങളെ തടഞ്ഞാല്‍ കോടതികളില്‍ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള ജനങ്ങളുടെ മൗലീകവകാശത്തിന്റെ ലംഘനമാകും. നൂറുപേരെ തടയേണ്ട സാഹച്യം കോടതികളില്‍വന്നാല്‍പോലും ഒരു മാധ്യമപ്രവര്‍ത്തകനെ തടയരുതെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചാണ് ഒരു ന്യായാധിപന്‍ ചിന്തിക്കേണ്ടത്.മാധ്യമങ്ങളില്‍വരുന്ന തലക്കെട്ടുകളെക്കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമധര്‍മം അറിഞ്ഞ് പെരുമാറുമ്പോഴാണ് അതില്‍ പ്രൊഫഷണലിസം കാണാനാകുക. അത്തരം പ്രൊഫഷണല്‍ മാധ്യമ സമൂഹമാണ് രൂപപ്പെടേണ്ടത്. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് പരിമിതികളുണ്ട്. പരിമിതികളാല്‍ നയിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തനത്തെ നിഷ്്പക്ഷമെന്നും പറയാനാകില്ല. ആശയ പ്രചാരണം പലവിധത്തിലാകുന്നതിലും ഓരോ സന്ദേശമുണ്ട്. വാക്കുകള്‍ അപ്രസ്തമാകുന്ന ഘട്ടത്തില്‍ ആശയപ്രചാരണം പരിമിതമായ പ്രയോഗങ്ങളിലൂടെയാകുന്നുണ്ട്. ഇത് കാലഘട്ടത്തിന്റെ പ്രവണതയാണ്. സ്വാതന്ത്യം ലഭിച്ച് എഴുപത് വര്‍ഷം പിന്നിടുമ്പോഴും നീതിക്കായി മനുഷ്യനും സമൂഹവും പൊരുതുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമധര്‍മമെന്നത് തന്റെ ഉത്തരവാദിത്വമാണെന്ന ബോധവും അതിലൂടെ നേടുന്ന പക്വതയാര്‍ന്ന സമീപനവുമാണ് ജനം ആവശ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനെ സൃഷ്ടിക്കുന്നതെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു.
ജില്ലാ ജഡ്ജ് എസ്.മനോഹര്‍കിണി അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് നടന്ന സംവാദത്തലില്‍ അഡ്വ. സി.കെ ശ്രീധരന്‍ മോഡറേറ്ററായിരിക്കും. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ അഡ്വ.ടി ആസഫ് അലി, അഡ്വ പി.എസ് ശ്രീധരന്‍ പിളള, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ബാര്‍ അസോസിയേഷന്‍ മുന്‍പ്രസിഡന്റ് ഇ.കെ നാരായണന്‍, മുന്‍ എംഎല്‍എ കെ.പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു. ജഡ്ജിമാരായ പി.എസ് ശശികുമാര്‍, സാനു എസ് പണിക്കര്‍, കാസര്‍കോട് സിജെഎം സി.കെ മധുസുദനന്‍, സബ്ജഡ്ജ് പി.ടി പ്രകാശന്‍, ഹോസ്ദുര്‍ഗ് ബാര്‍ അസോ. പ്രസിഡന്റ് ടി.കെ സുധാകരന്‍, കാസര്‍കോട് ബാര്‍ അസോ. പ്രസിഡന്റ് എ.എന്‍ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ പി. രാമചന്ദ്രന്‍ സ്വാഗവും കാസര്‍കോട് ബാര്‍ അസോ. സെക്രട്ടറി പി.രാഘവന്‍ നന്ദിയും പറഞ്ഞു.
Post Your Comments