
ട്വന്റി 20യിലും ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ശ്രീലങ്കയ്ക്കു എതിരെ നടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. കളിയുടെ സര്‍വ മേഖലകളിലും ഇന്ത്യ ആധ്യപത്യം പുലര്‍ത്തിയതോടെ ശ്രീലങ്കയുടെ ഇന്നിംഗ്‌സ് 87 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയുടെ 181 റണ്‍സ് പിന്തുടര്‍ന്ന് ലങ്ക യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗ് മികവിനു മുന്നില്‍ പരാജയം സമ്മതിക്കുകയായിരുന്നു. . 16 ാം ഓവറില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയി.
ഉപുല്‍ തരംഗ നേടിയ 23 റണ്‍സാണ് ലങ്കന്‍ താരങ്ങളുടെ മത്സരത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ചഹാല്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും കുല്‍ദീപ് രണ്ടും വിക്കറ്റും സ്വന്തമാക്കി.
Post Your Comments