ക്രിസ്തുമസ് എന്നു കേള്‍ക്കുമ്പോഴേ മനസ്സില്‍ ഓടിയത്തെുന്ന ഒരു കാര്യമാണ് ക്രിസ്മസ് ഗാനങ്ങള്‍. ലോകപ്രശസ്തി നേടിയ ക്രിസ്മസ് ഗാനങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനം സൈലന്‍റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനം തന്നെയാണ് . ഇതിനകം നിരവധി ഭാഷകളിലേക്ക് സൈലന്‍റ് നൈറ്റ് പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. ശാന്തരാത്രി തിരുരാത്രി… എന്ന് മലയാളത്തിലും ഈ ഗാനം പ്രസിദ്ധമാണ്.
ഈ ഗാനത്തിന്റെ പിറവിക്കു പിന്നില്‍ വളരെ രസകരമായൊരു ചരിത്രമുണ്ട്. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ ഗാനം പിറന്നത്. ക്രൈസ്തവ പുരോഹിതനായ ഫാ. ജോസഫ് മോര്‍ ആണ് ഈ ഗാനത്തിന്‍െറ രചയിതാവ്. ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിലെ പുരോഹിതനായിരുന്നു അദ്ദേഹം. 1818ല്‍ ഈ ഗാനം രചിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിത്തീരുകയായിരുന്നു. ആ കഥ ഇങ്ങനെ: എല്ലാ വര്‍ഷത്തെയും ക്രിസ്മസ് ആഘോഷത്തിനു പുതിയ ഗാനങ്ങള്‍ പാടുന്നതായിരുന്നു രീതി. മനസ്സിനു വലിയ തൃപ്തി നല്‍കിയില്ളെങ്കിലും ദിവസങ്ങളെടുത്ത് ഒരു ഗാനം അദ്ദേഹം തയാറാക്കി. പക്ഷേ, ഡിസംബര്‍ 23ന് ആ ഗാനത്തിന്‍െറ കൈയെഴുത്തു പ്രതി എങ്ങനെയോ നഷ്ടപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഫാ. ജോസഫ് മോര്‍ ആകെ വിഷമത്തിലായി. അങ്ങനെയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ മനസ്സിലേക്കു താന്‍ ഏതാനും വര്‍ഷം മുമ്പ് ഡയറിയില്‍ കുറിച്ചിട്ട ഒരു കാര്യം ഓര്‍മവന്നു. ജര്‍മന്‍ ഭാഷയിലാണ് അദ്ദേഹം ഡയറി എഴുതിയിരുന്നത്. അദ്ദേഹം ഉടന്‍തന്നെ അതെടുത്തു വായിച്ചു. 1816ല്‍ എഴുതിയ കുറിപ്പായിരുന്നു അത്. ആ വായന അദ്ദേഹത്തിന്റെ മനസ്സില്‍ ഉണര്‍ത്തിയ ചിന്തയില്‍നിന്ന് വളരെ പെട്ടെന്നു രചിച്ച ഗാനമാണ് സൈലന്‍റ് നൈറ്റ്/ഹോളി നൈറ്റ് … എന്നു തുടങ്ങുന്ന ഗാനം. ഇന്നു ലോകമെമ്പാടും ആലപിക്കുന്ന ആ ഗാനമായി അത് മാറി.
എഴുതി തയാറാക്കിയ ഉടന്‍തന്നെ അദ്ദേഹം ഗാനവുമായി പള്ളി സ്കൂളിലെ ഓര്‍ഗന്‍ അധ്യാപകനായ ഫ്രാന്‍സ് സേവര്‍ ഗ്രൂവറിനെ സമീപിച്ചു. തന്‍െറ വരികള്‍ക്ക് സംഗീതമിടാന്‍ ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ആ വരികള്‍ക്കു സംഗീതമേകി. 1818 ഡിസംബര്‍ 24ന് രാത്രിയില്‍ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. പിന്നീട്, ബേന്‍ഡോര്‍ഫ് ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി ഈ ഗാനം തുടര്‍ന്നു. 1859ല്‍ ഈ ഗാനം കേട്ട ന്യൂയോര്‍ക് ട്രിനിറ്റി ദേവാലയത്തിലെ പുരോഹിതനായ ജോണ്‍ ഫ്രീമാനു വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ഈ ഗാനം ജര്‍മനില്‍നിന്ന് ഇംഗ്ളീഷിലേക്കു മൊഴിമാറ്റി. അതോടെ ഗാനം യൂറോപ്പിലാകെ തരംഗമായി മാറി. ഇംഗ്ളീഷ് പരിഭാഷ പുറത്തിറങ്ങി ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 1957ല്‍ ലോകപ്രശസ്ത ഗായകന്‍ എല്‍വിസ് പ്രീസ്ളിയുടെ ശബ്ദത്തില്‍ ഈ ഗാനം വീണ്ടും വിസ്മയമായി. പ്രീസ്ളിക്കു ശേഷം ലോകപ്രശസ്തരായ നിരവധി ഗായകര്‍ ഈ ഗാനം ആലപിച്ചു. പക്ഷേ, അതൊന്നും പ്രീസ്ളിയുടെ ഗാനത്തിന്റെ സ്വീകാര്യതക്കൊപ്പമത്തെിയില്ല.
Post Your Comments