
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോണ്‍ഗ്രസിന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ. ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിച്ച് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ പിന്നോട്ട് പോകുന്നത് കോണ്‍ഗ്രസ് ആണെന്ന സത്യം അവര്‍ മനസിലാക്കുന്നില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് മെച്ചപ്പെടുമെന്ന പ്രതീക്ഷ പോലും അവശേഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനാണെങ്കില്‍ ഭരണമുള്ള സംസ്ഥാനങ്ങള്‍ കൈപ്പിടിയില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ പറയുന്നു, ബിജെപി പിന്നോട്ട് പോവുകയാണെന്ന്. ദളിത്, സ്ത്രീ , പട്ടികജാതി, പട്ടികവിഭാഗം, മറ്റു പിന്നോക്ക വിഭാഗക്കാര്‍ മുതലായവര്‍ ബിജെപിയുടെ ഭരണപക്ഷത്തുണ്ട്. ജനവിധിയെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും ജാവദേക്കർ പറഞ്ഞു. കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും യാഥാര്‍ഥ്യബോധമില്ല. ഗുജറാത്തിലും ഹിമാചലിലും ബിജെപി ജയിച്ചു. വോട്ട് വിഹിതം കൂടി. ‘വികസനത്തിന് ഭ്രാന്തു പിടിച്ചു’ എന്ന് പറഞ്ഞവരെ ജനങ്ങള്‍ തഴഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments