തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകീട്ട് 4 മണിക്ക് തലശ്ശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. എ.എന്‍ ഷംസീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, പ്രഫ. റിച്ചാര്‍ഡ് ഹേ എന്നിവര്‍ മുഖ്യാതിഥികളാവും. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ജില്ലാ കലകടര്‍ മീര്‍ മുഹമ്മദ് അലി, തുടങ്ങിയവര്‍ സംബന്ധിക്കും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം സാംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള സാംസ്‌ക്കാരിക സംഘടനയായ ഭാരത് ഭവന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബംഗാള്‍ ശാന്തിനികേതനിലെ തരുണ്‍ദാസ് ബാവുളും സംഘവും അവതരിപ്പിക്കുന്ന ബാവുള്‍ സംഗീതവും സ്റ്റിനിഷ് ഇഗ്നോയും സംഘവു അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷനും അരങ്ങേറും.
പഴയ മൊയ്തു പാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കല്‍, പഴയ ഫയര്‍ ടാങ്ക് സംരക്ഷണവും താഴെ അങ്ങാടി പൈതൃക വീഥിയായി വികസിപ്പിക്കലും, ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാ പഠന കേന്ദ്രമായി വികസിപ്പിക്കല്‍, തലശ്ശേരി പിയര്‍ സംരക്ഷിച്ച് ഭക്ഷ്യ വീഥി ശില്‍പ്പോദ്യാനമായി വികസിപ്പിക്കല്‍ എന്നിങ്ങനെ 6.27 കോടി രൂപയുടെ നാല് പ്രവൃത്തികളാണ് തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്.
Post Your Comments