കൊച്ചി: കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് കൊച്ചി വിമാനത്താവളം. പ്രതിവർഷം 2 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കും വിധത്തിൽ പുതിയ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനൽ കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്യുന്ന 7 മെഗാ പദ്ധതികളിൽ ഈ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിന്റെ നയങ്ങൾക്കും ഈ പദ്ധതി കരുത്ത് പകരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
Read Also: തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവം, ബസ് ഉടമയോട് മാപ്പ് അപേക്ഷിച്ച് സിഐടിയു നേതാവ് അജയന്‍
Post Your Comments