ആസ്‌ട്രേലിയ: ആസ്‌ട്രേലിയയിലെ അറുപത്കാരനായ ടോം കൊളോലയാണ് ഒരു പൊട്ടറ്റോ ചിപ്‌സിന്റെ പാക്കറ്റിന്റെ സഹായത്താല്‍ രണ്ട് വര്‍ഷം കമ്പനിയെ പറ്റിച്ചത്. പൊട്ടറ്റോചിപ്‌സ്‌ന്റെ പാക്കറ്റ് ഉപയോഗിച്ച് ഫോണിലെ ജി.പി.എസ് ബ്ലോക്ക് ചെയ്താണ് ടോം രണ്ട് വര്‍ഷത്തോളം കമ്പനിയെ പറ്റിച്ചത്. ഡ്യൂട്ടി സമയത്തിന്റെ ഇടയ്ക്ക് കളിക്കാന്‍ പോകാനാണ് ടോം ഇത്തരമൊരു കണ്ടുപിടുത്ത്ം നടത്തിയത്.
ജോലിസമയത്തിന്റെ ഇടയില്‍ കളിക്കാന്‍ പോകുമ്പോള്‍ ഫോണ്‍ പൊട്ടറ്റോചിപ്‌സ്‌ന്റെ പാക്കറ്റിന്റെ ഉള്ളില്‍ സൂക്ഷിക്കും, പൊട്ടറ്റോചിപ്‌സ്‌ന്റെ പാക്കറ്റിന് ഫോണിന്റെ ജിപിഎസ് ബ്ലോക്ക് ചെയ്യാനുളഅള കഴിയുണ്ട്. എന്നാല്‍ കമ്പനിയിലെ മറ്റ് ജോലിക്കാര്‍ പരാതിപ്പെട്ടതോടെയാണ് ടോമിന്റെ കള്ളത്തരം പുറത്താകുന്നത്. ഇരുപത് വര്‍ഷമായി ടോം ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. സംഭവത്തെ തുടര്‍ന്ന് ടോമിനെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു.
Post Your Comments