ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വൈവിധ്യങ്ങളായ ക്രിസ്മസ് കേക്കുകളാണ് ആദ്യം മനസിലേയ്ക്ക ഓടിയെത്തുക. ക്രിസ്മസ് കേക്കുകള്‍ പിറവിയെടുത്തതെന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ് മലയാളി ക്രിസ്മസ് കേക്കിന്റെ മധുരം നുണഞ്ഞു തുടങ്ങിയിട്ട് കൃത്യം 128 വര്‍ഷമായി. ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് പാകപ്പെടുത്തിയത് തലശ്ശേരിയിലാണത്രേ. ഇത് മലയാളികളുടെ കേക്ക് പ്രേമത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.
മലയാളികളുടെ നാവില്‍ മധുരം ക്രിസ്മസ് മധുരം പകര്‍ന്നു നല്‍കാനായി ഒട്ടേറെ സ്പെഷ്യല്‍ കേക്കുകള്‍ വിപണിയിലെത്തി കഴിഞ്ഞു. റിച്ച് മാര്‍ഗസ് പ്ലം കേക്കുകളാണ് വിപണിയിലെ താരം. കിലോയ്ക്ക് മൂന്നൂറു രൂപയോളമാണ് ഇവയുടെ വില. ഇറക്കുമതി ചെയ്ത ഡ്രൈ ഫ്രൂട്ട്സും നെയ്യും തേനും ഉപയോഗിച്ചാണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് ബേക്കറിയുടമകള്‍ പറയുന്നു.
പൈനാപ്പിള്‍ പ്രേമികള്‍ക്കായി പൈനാപ്പിള്‍ എക്സോട്ടിക്ക വിപണിയിലുണ്ട്. 470 മുതല്‍ 700 രൂപവരെയാണ് ഈ ഇനത്തില്‍ പെട്ട കേക്കുകളുടെ വില. ഫ്രൂട്ട് ഗേറ്റോ, ചോക്ലേറ്റ് നട്ട് ഗേറ്റോ എന്നീ കേക്കുകള്‍ക്കും ആവശ്യക്കാരേറെയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ കേക്കുകള്‍ക്ക് രുചിയേകാനായി പ്രത്യേകതരം ചോക്ലേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയുടെ വിലയല്‍പ്പം കൂടും. 700 രൂപ മുതല്‍ മുകളിലേയ്ക്കാണ് ഇവയുടെ വില.
വൈറ്റ് ട്രിഫിള്‍ കേക്കാണ് വിപണിയിലെ മറ്റൊരു വൈവിധ്യം. ഇറക്കുമതി ചെയ്ത ചോക്ലേറ്റ് ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വൈറ്റ് ട്രിഫിള്‍ കേക്ക് നുണയണമെങ്കില്‍ അല്പം കാശു പൊടിയ്ക്കണം. കിലൊയ്ക്ക് 600 രൂപയോളമാണ് ഇവയുടെ വില.
സൂപ്പര്‍ റിച്ച് പ്ലം കേക്കാണ് വിപണിയിലെ മറ്റൊരിനം. ഇതിനും ഏതാണ്ട് വൈറ്റ് ട്രിഫിള്‍ കേക്കിനോളം തന്നെ വിലവരും
Post Your Comments