AlappuzhaLatest NewsKeralaNattuvarthaNews

ചാ​രും​മൂ​ട്ടി​ൽ ബേ​ക്ക​റി​ക്ക് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

ചാ ​നൈ​സ് ബേ​ക്ക​റി​യി​ലാ​ണ് തീ​പിടി​​ത്ത​മു​ണ്ടാ​യ​ത്

ചാ​രു​മൂ​ട്: ചാ​രും​മൂ​ട്ടി​ൽ ബേ​ക്ക​റി​യിൽ തീ​പി​ടിത്തം. ല​ക്ഷ​ങ്ങ​ളു​ടെ നാശന​ഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ചാ ​നൈ​സ് ബേ​ക്ക​റി​യി​ലാ​ണ് തീ​പിടി​​ത്ത​മു​ണ്ടാ​യ​ത്.

ബു​ധ​ൻ വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ് സംഭവം. ബേ​ക്ക​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്ന്​ തീ​യും പു​ക​യും ഉ​യ​രുകയായിരുന്നു. ഇ​വി​ടം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തുടർന്ന്, സ​മീ​പ​ത്തെ ത​ടി മി​ല്ലി​ലേ​ക്കും തീ ​പ​ട​ർ​ന്നു.

Read Also : അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്‌നേഹികളുടെ സംഘടനയും അരിക്കൊമ്പന്‍ ഫാന്‍സും

ഓ​ടി​ക്കൂ​ടി​യ​വ​രും ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേർന്നാണ്​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രും തീ​യ​ണ​ക്കാ​ൻ സ​ഹാ​യി​ച്ചു. അതേസമയം, അ​ഗ്നി​ശ​മ​ന സേ​ന എ​ത്താ​ൻ വൈ​കി​യ​ത്​ തീ ​അ​ണ​ക്ക​ൽ വൈ​കി​പ്പി​ച്ചു.

ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. തീപിടിത്തത്തിന്റെ കാ​ര​ണം വ്യ​ക്തമല്ല. തീപിടിത്തത്തെ തുടർന്ന്, കെ.​പി. റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം തടസം അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button