തിരുവനന്തപുരം: നടി പാര്‍വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലപാടുമായി പ്രമുഖ ട്രോള്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു) രംഗത്ത്. താരത്തിനുള്ള പിന്തുണ തുടരുമെന്നാണ് ഐസിയു അറിയിച്ചത്. നടിയുടെ പ്രതികരണത്തെ പ്രശംസിച്ച് ഐസിയു രംഗത്ത് വ്യക്തമാക്കി. ഗ്രൂപ്പ് അഡ്മിന് രോഷന്‍ തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിക്ക്/ സംഘടനയ്ക്ക് നല്കുന്ന പിന്തുണ വിഷയാധിഷ്ഠിതം ആണ്. ഇനിയും ഇത്തരം പിന്തുണ നല്‍കുമെന്നും രോഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. സംവിധായകന് ജൂഡ് ആന്തണി ഇട്ട പോസ്റ്റിനു അശ്ലീല പ്രയോഗമുള്ള മറുപടിയാണ് നടി നല്‍കിയത്. ഇതിനു പാര്‍വതി നല്കിയ മറുപടി കുറഞ്ഞുപോയെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments