കേരള ലിറ്ററേച്ചല്‍ വേദിയില്‍ സംവിധായകൻ ജൂഡ് ആന്റണിയ്ക്ക് നേരെ കൂവൽ. സംവിധായകനും കാണികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രളയകാലത്തെക്കുറിച്ച് എടുത്ത ‘2018’ സിനിമയില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പങ്കിനെ അവഗണിച്ചതിനെ കുറിച്ചായിരുന്നു തര്‍ക്കം.
‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട. അത് കയ്യില്‍ വച്ചാല്‍ മതി. ഇത്രയും നേരം സംസാരിച്ചത് മനസിലാകാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ച്. അതിനെപറ്റി ഞാൻ സംസാരിച്ചത് മനസിലാകാത്തത് പോലെ നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത ആളാണ് ഞാൻ. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലായി. അതുകൊണ്ട് ഉത്തരം പറയാൻ സൗകര്യം ഇല്ല.’- ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.
READ ALSO: ‘ജീവനാംശം എന്തിനാ കൊടുക്കുന്നത്, അത് സ്‌ത്രീധനം പോലെയല്ലേ’: ഷൈൻ ടോം ചാക്കോ
ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി മെമ്പറാണോ അല്ലയോ എന്ന് പരിശോധിക്കലല്ല, ഉത്തരം പറയുകയോ പറയാതിരിക്കുകയോ ആണ് ചെയ്യേണ്ടതെന്നും ചോദ്യത്തിന് പകരം ചോദ്യമല്ല ഉത്തരമാണ് വേണ്ടതെന്നും കാണിക്കള്‍ക്കിടയില്‍ നിന്ന് ആരോപണമുയര്‍ന്നു. 2018ല്‍ മുഖ്യമന്ത്രിയെ മോശമായി കാണിച്ചിട്ടില്ലെന്നും നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂവെന്ന് ഈ സമയം വേദിയിണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് പറഞ്ഞു. ഇതോടെ കാണികള്‍ കൂവലാരംഭിച്ചു.
Post Your Comments