അബുദാബി: ഇലക്ട്രോണിക്‌സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങുന്നു. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് (എഡിജിഎം) വഴിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ എത്തുക.
ഇന്ത്യയില്‍ സെമികണ്ടക്ടറുകളും മറ്റ് ഇലക്ട്രോണിക് ഉല്‍പന്നങ്ങളും നിര്‍മിക്കാനുള്ള ബൃഹദ് സംരംഭങ്ങള്‍ക്കാണു തുടക്കമാകുന്നത്. ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇലക്ട്രോണിക് രംഗത്തു കുതിച്ചുചാട്ടം നടത്താനൊരുങ്ങുന്ന ഇന്ത്യയ്ക്കു ചെറു യന്ത്ര ഘടകങ്ങളുടെ ഉല്‍പാദനത്തിലും മറ്റും സ്വയംപര്യാപ്തത കൈവരിക്കാന്‍ പദ്ധതികള്‍ സഹായകമാകും. കഴിഞ്ഞവര്‍ഷം 4500 കോടിയോളം ഡോളറിന്റെ ഇലക്ട്രോണിക് സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.
Post Your Comments