ന്യൂഡല്‍ഹി: 2019ല്‍ നടക്കുന്ന തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന മകള്‍ പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ സജീവ രാഷ്ട്രീയം മതിയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെ സോണിയുടെ റായ്ബറേലിയിലെ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മക്കള്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രചാരണം ശക്തമായി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാവുന്ന ചടങ്ങില്‍ എത്തിയ പ്രിയങ്ക മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments