Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsWomenLife StyleHealth & Fitness

ലൈംഗിക ബന്ധത്തിൽ ഈ കാര്യങ്ങൾക്കാണ് സ്ത്രീകൾ പ്രാധാന്യം കൽപ്പിക്കുക

ദാമ്പത്യത്തിലെ ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് സ്ത്രീകൾ പ്രാധാന്യം കൽപ്പിക്കുന്ന ചിലതുണ്ട്. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും അത് പ്രധാന്യമാണ്. പങ്കാളികള്‍ ലൈംഗിക ബന്ധത്തില്‍ ഉണ്ടാക്കുന്ന ചില പിഴവുകള്‍ പരസ്പം വെറുപ്പും ലൈംഗികതയോടുള്ള താല്‍പര്യ കുറവും ജനിപ്പിക്കുന്നു.
അതിനാല്‍ ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പുരുഷന്മാര്‍ നിര്‍ബന്ധമായും അത് അറിഞ്ഞിരിക്കുക പാലിക്കുക

വ്യക്തി ശുചിത്വം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാര്‍ക്കും പ്രാധാന്യം അര്‍ഹിക്കുന്നു. രഹസ്യഭാഗം വൃത്തിയാക്കുക, അടിവസ്ത്രം ദിവസവും മാറ്റുക

നേരിട്ട് ലൈംഗിക ബന്ധത്തിലേക്ക് കടക്കുന്നതിനെക്കാള്‍ സ്ത്രീകള്‍ ഫോര്‍പ്ലേ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഈ കാര്യം മനസിലാക്കി വേണം കാര്യങ്ങളിലേക്ക് കടക്കാന്‍. അല്ലെങ്കില്‍ പങ്കാളിയ്ക്കു ലൈംഗിക ബന്ധത്തിനുള്ള താല്പര്യം തന്നെ കുറഞ്ഞേക്കാം.

സ്വന്തം ശരീരത്തിലായാലും പുരുഷശരീരത്തിലായാലും ചില സ്ത്രീകള്‍ക്ക് ഓറല്‍ സെക്‌സിനോട് താല്‍പര്യക്കുറവുണ്ടാകും അതിനാൽ താങ്കളുടെ പങ്കാളി അതിന് ഇഷ്ടപെടുന്നില്ലെങ്കിൽ നിർബന്ധിക്കാതിരിക്കുക

ലൈംഗിക ബന്ധത്തിലെ പുതിയ പരീക്ഷണങ്ങള്‍ ലൈംഗികത അനുഭവിക്കുന്നതിൽ നിങ്ങൾക്ക് പുതുമ നല്‍കും. എന്നാൽ പങ്കാളിയുടെ ഇഷ്ട്ടമല്ലാതെ ഈ കാര്യങ്ങൾ ചെയാതിരിക്കുക.

സ്വന്തം സംതൃപ്‍തി മാത്രമല്ല പങ്കാളിയുടെ സംതൃപ്‍തി കൂടി ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ നിങ്ങളുടെ സ്വാര്‍ത്ഥത ലൈംഗിക ബന്ധത്തിൽ നിന്നും മുഖം തിരിക്കാൻ നിങ്ങളുടെ പങ്കാളിയെ പ്രേരിപ്പിക്കുന്നു.

ലൈംഗിക ബന്ധത്തിനു ശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന ശീലം നല്ലതല്ല. ബന്ധത്തിനു ശേഷവും ലാളനകള്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ. അല്ലെങ്കിൽ നിങ്ങള്‍ വെറും സുഖത്തിനു വേണ്ടി സമീപിച്ചുവെന്ന തോന്നൽ അവരിൽ ജനിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button