
പള്ളിത്തോട്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. പട്ടത്താനം ഓറിയന്റ് നഗര്‍ 18-ല്‍ പൂവക്കാട്ട് തൊടിയില്‍ പത്മരാജന്‍ (24), കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താം നഗര്‍ 139-ല്‍ അഭി (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് യുവാക്കളെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : സ്വര്‍ഗത്തില്‍ ചെന്ന് 72 ഹൂറിമാരെ കാണാന്‍ വേണ്ടിയാണ് അവന്‍ ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബാംഗം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇവര്‍ പ്രണയം നടിച്ച് വശത്താക്കി അളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പള്ളിത്തോട്ടം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments