മലപ്പുറം: തിരൂരിൽ ആര്.എസ്.എസ് പ്രവര്‍ത്തകനായ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ പൊന്നാനി പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
കേസിലെ 20ാം പ്രതിയാണ് ഇല്യാസ്. ഗൂഡാലോചനയാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ശ്രീരംഗപട്ടണം, മൈസൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞദിവസം കൊണ്ടോട്ടിയില്‍ എത്തിയപ്പോഴാണ് പോലീസ് വലയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 24നാണ് തിരൂരില്‍ ആലത്തിയൂരിനു സമീപം നടുറോഡിലിട്ട് വിപിനെ വെട്ടിക്കോലപ്പെടുത്തിയത്.
കേസിലെ പ്രധാന പ്രതികളായ രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
Post Your Comments