ദോഹ :സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഗള്‍ഫില്‍ പ്രതിസന്ധി മറികടക്കുവാന്‍ ഇപ്പോഴും പ്രയത്‌നിക്കുന്ന കുവൈറ്റ് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ഖത്തര്‍.
മുഴുവന്‍ ജി.സി.സി അംഗരാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമേ ഇപ്പോള്‍ നിലവിലുള്ളൂവെന്നും,ഖത്തര്‍ അത്തരത്തിലുള്ള ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും വിദേശകാര്യ വക്താവ് ലുഅലുവ അല്‍ഖാതിര്‍ പറഞ്ഞു.
ജി.സി.സി സംവിധാനം പഴയത് പോലെ തന്നെ നിലനില്‍ക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും, കുവൈറ്റ് ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തത് അതിനു വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ പൊതുകൂട്ടായ്മയായ ജി.സി.സി തകരരുതെന്നാണ് ഖത്തറിന്റെ നിലപാട്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് ഖത്തര്‍. വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments