ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനാവില്ലെന്ന് പാകിസ്ഥാന്‍. ജാദവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി പാക്കിസ്ഥാന്‍ നിഷേധിച്ചു.
മുന്‍ സൈനിക ഉദ്ദ്യോഗസ്ഥന്‍ കൂടിയായ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും ഇയാള്‍ ശേഖരിച്ച രഹസ്യവിവരങ്ങള്‍ കൈവശപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും കോടതിക്കു നല്‍കിയ മറുപടിയില്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കി. മറ്റു തടവുകാരുടെ കാര്യം പോലെ ചാരവൃത്തിക്ക് പിടിയിലായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാവില്ലെന്നും പാകിസ്ഥാന് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ സൈനിക കോടതിയുടെ വധശിക്ഷ നിലവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ മാസം 25ന് കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് പാകിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments