Latest NewsNewsGulf

ഫേസ്ബുക്കില്‍ മുന്‍ കാമുകിയുടെ ബീച്ചിലെ ഫോട്ടോകള്‍ പോസ്റ്റുചെയ്ത യുവാവിനു സംഭവിച്ചത്

ദുബായ്: ഫേസ്ബുക്കില്‍ മുന്‍ കാമുകിയുടെ ഭാഗികമായ നഗ്‌നചിത്രങ്ങള്‍ പോസ്റ്റുചെയ്തതിന് യുവാവിനു കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇതിനു പുറമെ 20,000 ദിര്‍ഹം പിഴയും ചുമത്തി. സംഭവത്തില്‍ 32 കാരനായ പാകിസ്താനി സെയില്‍സ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഇദ്ദേഹം 39 വയസ്സുള്ള ഫിലിപ്പെനി സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു.

ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ കാമുകി ബന്ധം അവസാനിപ്പിച്ചു. ഇതോടെ പ്രണയ കാലത്ത്‌ ബീച്ചില്‍ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഇരുവരും ചെലവഴിച്ച സമയത്തെ മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ പാക് സ്വദേശി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഇതിനു ശേഷം താനുമായുള്ള പ്രണയ ബന്ധം തുടരാത്ത പക്ഷം വധിക്കുമെന്നു പ്രതി കാമുകിയെ ഭീഷണിപ്പെടുത്തി. ‘ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍, ബീച്ചില്‍ അടിവസ്ത്രം മാത്രം ധരിച്ച എന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റുചെയ്തു. ഞങ്ങള്‍ ഒരുമിച്ചു ഉല്ലാസം നടത്തിയപ്പോള്‍ എടുത്ത ഫോട്ടോകളായിരുന്നിത്. ഇവ തനിക്ക് അപകീര്‍ത്തിക്കു കാരണമായെന്നും യുവതി പറയുന്നു. ‘

യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുന്‍ കാമുകനു എതിരെ കോടതി നടപടി സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button