KottayamKeralaNattuvarthaLatest NewsNews

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ(33) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്

ഏറ്റുമാനൂർ: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ(33) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also : വേറിട്ട കാഴ്ചകളും സംസ്കാരവും കോർത്തിണക്കിയ നാട്! വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി വാരണാസി

ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വീട് കയറി ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.

Read Also : ക്രിസ്‍മസ് ആഘോഷമാക്കാൻ 70 ശതമാനം വരെ ഡിസ്‍കൗണ്ട് സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍; വിശദവിവരം

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ല പൊലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button