ഭിക്ഷയെടുത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് ഇവർ താമസിച്ചിരുന്ന ഷെഡിൽ നടത്തിയ പരിശോധനയിൽ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയോളം ലഭിക്കുകയുണ്ടായി. ചെട്ടികാട് പള്ളിപ്പറമ്പില്‍ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ(68) യാണ് മരിച്ചത്. അവിവാഹിതയായ റോസമ്മ പത്തുവര്‍ഷമായി ഒറ്റയ്ക്കാണ് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്നത്. ഇവര്‍ ആരെയും താമസസ്ഥലത്തേക്ക് അടുപ്പിക്കാറില്ലായിരുന്നുവെന്ന് സഹോദരങ്ങളായ വര്‍ഗീസും സിസിലിയും വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് ഷെഡ്ഡിലെ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ പൈസ ശ്രദ്ധയില്‍പ്പെട്ടത്. 30 രൂപ വീതം പേപ്പറുകളില്‍ പൊതിഞ്ഞാണ് ടിന്നുകളിലാക്കിയിരുന്നത്. ടിന്നില്‍ പണം ഇടുന്നതിനു മുമ്പും ശേഷവും മെഴുകുതിരിയും തീപ്പെട്ടിയും വെച്ചാണ് അടച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. പണം ബന്ധുക്കള്‍ക്കുതന്നെ നല്‍കുമെന്ന് ആലപ്പുഴ നോര്‍ത്ത് സി.ഐ. ജി.സന്തോഷ്‌കുമാര്‍ അറിയിച്ചു.
Post Your Comments